റോഡ്മുറിച്ച് കടക്കുന്നതിനിടെ ബൈക്കിടിച്ച് വിദ്യാർഥി മരിച്ചു

കളമശ്ശേരി: സൈക്കിളിൽ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് മരിച്ചു. ആലുവ മുപ്പത്തടം അർതട്ടിൽ വീട്ടിൽ റഷീദിന്‍റെ മകൻ അമാനുൽ ഫാരീസാണ്​ (13) മരിച്ചത്. ഏലൂർ ഫാക്ട് പാതാളം റോഡിൽ ടി.സി.സി സ്റ്റോറിന് സമീപം വ്യാഴാഴ്ച രാവിലെ 8.40ഓടെയാണ് അപകടം. ഫാക്ട് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ് അമാനുൽ ഫാരീസ്. റോഡ് മുറിച്ചുകടക്കവെ ഫാക്ട് ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്കിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടനെ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് വിദഗ്ധ ചികിത്സക്ക്​ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ജെസ്ന. സഹോദരങ്ങൾ: സൽമാനുൽ ഫാരിസ്, അയാൻ. മൃതദേഹം പോസ്റ്റ്​മോർട്ടത്തിനുശേഷം ഖബറടക്കി. പള്ളിക്കരയിലെ സ്വകാര്യ കോളജ്​ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കാണ് സൈക്കിളിൽ ഇടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രികൻ ഏലൂർ താഴത്ത് പുത്തൻവീട്ടിൽ ഇജാസ്​ (19) പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. EKD AMANULFAREES 13 KALA - 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.