പുഴ കൈയേറാനുള്ള ശ്രമം തടഞ്ഞു

വൈറ്റില: സില്‍വര്‍ സാന്‍ഡ് പാലത്തിനുസമീപം പുഴ കൈയേറുന്നതിൽ പ്രതിഷേധം. മൂന്നു സെന്റോളം പുഴയാണ് സ്വകാര്യവ്യക്തിയുടെ നേതൃത്വത്തില്‍ മാലിന്യം നിരത്തി കൈയേറാനുള്ള ശ്രമം നടന്നത്. മാലിന്യം തള്ളി നികത്താന്‍ ആരംഭിക്കുന്ന ഘട്ടത്തില്‍തന്നെ കേരള നദീസംരക്ഷണ പ്രവര്‍ത്തകര്‍ സംസ്ഥാന സമിതി അംഗം ഏലൂര്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ തടഞ്ഞ് പ്രതിഷേധിച്ചു. കൈയേറ്റത്തിനെതിരെ പൂണിത്തുറ വില്ലേജ് ഓഫിസര്‍ക്ക് പരാതി നല്‍കി. വില്ലേജ് ഓഫിസര്‍ ടി.കെ. സലീഷ് സ്ഥലം സന്ദര്‍ശിച്ച് സ്​റ്റോപ് മെമ്മോ നല്‍കി. പ്രതിഷേധത്തില്‍ എം.ജി. ഗിരീഷ്, കെ.എസ്. സുമേഷ്, എം.എസ്. സന്ദീപ്, ജോയി അയിരൂര്‍, ജുവല്‍ ചെറിയാന്‍, രാജഗോപാല്‍ സി. മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.