കൊച്ചി: എറണാകുളം മണ്ഡലത്തിലെ ഡയാലിസിസ് രോഗികൾക്കുവേണ്ടി ഹൈബി ഈഡൻ എം.പി സംഘടിപ്പിക്കുന്നു. വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവിസ് സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 750 രൂപ മുടക്കിയാൽ ഒരു ഡയാലിസിസ് സ്പോൺസർ ചെയ്യാം. ഈ നിരക്കിൽ ഡയാലിസിസ് ചെയ്ത് നല്കുന്ന എല്ലാ ഹോസ്പിറ്റലുകളുമായും സഹകരിക്കും. ചലഞ്ചിലൂടെ പരമാവധി തുക കണ്ടെത്താനാണ് ശ്രമമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. മാർച്ച് 15 മുതൽ എം.പി ഓഫിസിൽ ഡയാലിസിസ് രോഗികൾക്ക് പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ അപേക്ഷിക്കാം. ഹൈബി ഈഡൻ എം.പി 10 ഡയാലിസിസിനുള്ള തുക എറണാകുളം സോഷ്യൽ സർവിസ് സൊസൈറ്റിയുടെ രക്ഷാധികാരികൂടിയായ വരാപ്പുഴ അതിരൂപത ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.