കാക്കനാട്: നിയന്ത്രണം വിട്ട നിസാൻ ലോറി ബാങ്കിന് സമീപത്തേക്ക് ഇടിച്ചുകയറി. പള്ളിക്കര-കാക്കനാട് റോഡിൽ അത്താണി ജങ്ഷനു സമീപമാണ് അപകടമുണ്ടായത്. ഒരു മണിക്കൂറോളം കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെ അഗ്നി രക്ഷാസേന എത്തിയാണ് രക്ഷിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെ കാക്കനാട്ടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. പള്ളിക്കര ഭാഗത്തുനിന്ന് കാക്കനാട്ടേക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് യുകോ ബാങ്കിന്‍റെ കാക്കനാട് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട ലോറി വെട്ടിച്ചുനിർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുന്നിൽ ഉണ്ടായിരുന്ന കാറിലും ഇരുചക്ര വാഹനങ്ങളിലും തട്ടിയശേഷം കെട്ടിടം സ്ഥിതി ചെയ്യുന്ന വളപ്പിൽ ഇടിച്ചുനിൽക്കുകയായിരുന്നു. സംഭവസമയത്ത് കെട്ടിടത്തിൽ തന്നെയുള്ള എ.ടി.എമ്മിൽ പണമെടുക്കാൻ എത്തിയിരുന്ന വി.എസ്. റോബിൻ, കെ.ആർ. മനോജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ റോബിന്‍റെ കാലിന്‍റെ അസ്ഥിക്ക് പൊട്ടലുണ്ട്. അപകടത്തിൽ വാതിലിന്‍റെ ഭാഗം ചളുങ്ങിയതിനാൽ ലോറി ഡ്രൈവറായ തിരൂർ സ്വദേശി സിബിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. കാല് കുടുങ്ങി ഒരു മണിക്കൂറോളം വേദന സഹിച്ച് അകത്തിരുന്ന് സിബിയെ പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് പുറത്തിറക്കിയത്. ലോറിയിലുണ്ടായിരുന്ന സിമൻറ് ബ്ലോക്കുകൾ മുഴുവൻ താഴെയിറക്കിയ ശേഷം കെട്ടിവലിച്ചാണ് ലോറി പുറത്തെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.