ട്രാൻസ്ജെൻഡറിന്​ വധഭീഷണി: രണ്ടുപേർ അറസ്റ്റിൽ

കളമശ്ശേരി: ട്രാൻസ്ജെൻഡറെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെ​യ്​തെന്ന പരാതിയിൽ രണ്ടുപേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വള്ളിക്കുളങ്ങര ചെറുപറമ്പിൽ വീട്ടിൽ സജീഷ് (43), കളമശ്ശേരി വട്ടേക്കുന്നം കൈനത്ത് കോളനിയിൽ വി.പി. മരക്കാർ റോഡിൽ നിഖിൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നോർത്ത് കളമശ്ശേരിയിൽ താമസിക്കുന്ന കള്ളികാട്ടിൽ വീട്ടിൽ അന്ന രാജുവിനെ ഫോണിലൂടെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്​തെന്ന പരാതിയിലാണ് അറസ്റ്റ്. ഇവരെ പിന്നീട് സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ ശനിയാഴ്ചയാണ് അന്ന രാജു പൊലീസിൽ പരാതി നൽകിയത്. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാത്രിയിൽ ട്രാൻസ്ജെഡർമാർ കളമശ്ശേരി സ്​റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് സി.ഐ പി.ആർ. സന്തോഷ് ഇവർക്ക് നൽകിയ ഉറപ്പിൽ രാത്രി പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.