അങ്കമാലി നഗരസഭയില്‍ പ്രതിപക്ഷത്തിന്‍റെ കുത്തിയിരിപ്പ് സമരം

അങ്കമാലി: നഗരസഭക്ക് നാഥനില്ലാത്ത അവസ്ഥയാണെന്ന്​ ആ​രോപിച്ച്​ പ്രതിപക്ഷം കുത്തിയിരിപ്പ് സമരം നടത്തി. നഗരസഭയുടെ പൊതുപരിപാടികള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുകയോ അംഗങ്ങളെ അറിയിക്കുകയോ ചെയ്യുന്നില്ലെന്ന്​ ആരോപിച്ചായിരുന്നു ചെയര്‍മാനെ ഉപരോധിച്ചത്​. നഗരസഭ കാര്യാലയത്തിന് മുന്നിൽ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് സമരം ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി പി.എന്‍. ജോഷി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ മാര്‍ട്ടിന്‍ ബി. മുണ്ടാടന്‍, ഗ്രേസി ദേവസി, ലേഖ മധു, അജിത ഷിജോ, രജനി ശിവദാസന്‍, സരിത അനില്‍, മോളി മാത്യു എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.