പൊലീസിനെ കണ്ട് ഉപേക്ഷിച്ച കഞ്ചാവ് കണ്ടെടുത്തു

പറവൂർ: പൊലീസിനെ കണ്ട് പറമ്പിൽ ഉപേക്ഷിച്ച കഞ്ചാവ് അടങ്ങിയ ബാഗ് എക്സൈസ് സംഘം കണ്ടെടുത്ത്​ കേസെടുത്തു. ഏഴിക്കര കുണ്ടേക്കാവ് പാലത്തിന്​ സമീപം തോട്ടിൽ ഉപേക്ഷിച്ചനിലയിലാണ്​ ബാഗ് ലഭിച്ചത്. മൂന്ന്​ കിലോ കഞ്ചാവ് ഇതിൽനിന്ന്​ എക്സൈസ് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സി.ഐ എസ്. നിജുമോനും സംഘവുമാണ്​ പരിശോധന നടത്തിയത്​. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് പൊലീസ് പട്രോളിങ്​ പാർട്ടിയെ കണ്ട് സമീപവാസിയായ മുത്തു എന്ന വിഷ്ണു (24) കടന്നുകളഞ്ഞിരുന്നു. ഇയാളെ പിടികൂടിയെങ്കിലും കഞ്ചാവ്​ കണ്ടെത്താനായിരുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.