വൈദ്യുതി നിരക്ക്​ വർധന: ധർണ നടത്തി

പറവൂർ: ഏപ്രിൽ മുതൽ ഫിക്സഡ് ചാർജടക്കം കറന്‍റ്​ നിരക്ക് വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റി മന്നം കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പറവൂർ മണ്ഡലം പ്രസിഡന്‍റ്​ നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ സംജാദ് ബഷീർ അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം, എൻ.എസ്. അബ്ദുല്ല, മുഹമ്മദ് താഹിർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.