ഹരിത കർമ സേനാംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പറവൂർ: നഗരസഭയിലെ തെരഞ്ഞെടുത്ത ഹരിത കർമ സേനാംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ശേഖരണവും തരം തിരിക്കലുമായി ബന്ധപ്പെട്ട് ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ലാസ് നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ശ്യാമള ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ക്ലീൻ കേരള കമ്പനി പ്രതിനിധികളായ മജീദ്, ഗ്രീഷ്മ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സജി നമ്പിയത്ത്, അനു വട്ടത്തറ, കൗൺസിലർ ജഹാംഗീർ തോപ്പിൽ, എച്ച്. എസ്‌. രാഗേഷ് പാലേരിൽ, ഹെൽത്ത് ഇൻസ്​പെക്ടർമാരായ ജിൻസി ലാസർ, ശ്യാംകുമാർ, ധന്യ ഇളയിടം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.