റോഡ് സുരക്ഷ കാമ്പയിൻ സംഘടിപ്പിച്ചു

ആലങ്ങാട്: ജ്ഞാനോദയ ആർട്സ് ആൻഡ്​ സ്​പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്ക്​ റോഡ് സുരക്ഷ ബോധവത്​കരണ സെമിനാർ സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു. ആലുവ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാർ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്‍റ്​ അശ്വിൻ ബിനു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ലബ് സെക്രട്ടറി വിഷ്ണു ഉദയൻ, പഞ്ചായത്ത്‌ അംഗങ്ങളായ നിറ്റ സാബു, ഷാര പ്രവീൺ, ക്ലബ് അംഗം അഭിഷേക് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.