സ്വാമി വിജയബോധാനന്ദ തീർഥപാദര്‍ അന്തരിച്ചു

കോട്ടയം: തിരുവാര്‍പ്പ് തീര്‍ഥപാദാശ്രമ മഠാധിപതി സ്വാമി വിജയബോധാനന്ദ തീര്‍ഥപാദര്‍ (65) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 6.30 ഓടെ മരിച്ചു. ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് രക്ഷാധികാരി, തിരുവാര്‍പ്പ് ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ്​ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ആധ്യാത്മിക-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവും ഭാഗവതാചാര്യനുമായിരുന്നു. തിരുവാര്‍പ്പ് പുത്തന്‍പുര വീട്ടില്‍ ഭാസ്കരന്‍ നായരുടെയും സരസ്വതി അമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ചെറുപ്പം മുതലേ ആധ്യാത്മിക കാര്യങ്ങളുമായി ബന്ധപ്പെട്ട്​ പ്രവര്‍ത്തിച്ചുവന്നിരുന്നു. 10​ വര്‍ഷം മുമ്പ്​ വാഴൂര്‍ തീര്‍ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദയില്‍നിന്ന്​ സന്യാസദീക്ഷ സ്വീകരിച്ചു. ഭൗതികദേഹം കുടുംബവീടിനുസമീപത്തെ ആശ്രമത്തില്‍ വെള്ളിയാഴ്ച വൈകീട്ട്​ നാലിന് സമാധിയിരുത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.