കൊച്ചി: പെരിയാർ, മൂവാറ്റുപുഴയാർ എന്നീ നദികളുടെ കൈവഴികളിലെ എക്കലും മണലും നീക്കി ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കുന്ന ഓപറേഷന്‍ വാഹിനി പദ്ധതിക്ക് തുടക്കം. രണ്ടുപ്രളയം നേരിട്ടതിന്റെ അടിസ്ഥാനത്തില്‍ തുടക്കമിട്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നെതര്‍ലന്‍ഡ് സന്ദര്‍ശനത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ ഉതകുന്ന 'റൂം ഫോര്‍ റിവര്‍' എന്ന ആശയവും പദ്ധതിക്ക് പിന്നിലുണ്ട്. പെരിയാര്‍ നദിയെ പൂർണതോതില്‍ വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണെന്ന് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലയുടെ കുടിവെള്ളത്തിന്റെയും ഊർജ ഉൽപാദനത്തിന്റെയും സമ്പദ്ഘടനയുടെയും കാര്യത്തില്‍ സവിശേഷ പ്രാധാന്യമുണ്ട് പെരിയാറിന്. പുനരുജ്ജീവന പ്രവര്‍ത്തനം സമയബന്ധിതമായും സുതാര്യമായും നിര്‍വഹിക്കണമെന്നും മന്ത്രി നിർദേശിച്ചു. പലയിടത്തും പുഴകളില്‍ പുല്ലുകള്‍ വളര്‍ന്ന് തുരുത്തുകളായത് നീക്കം ചെയ്യണം. അതോടൊപ്പം വ്യവസായ മാലിന്യവും നീക്കണം. പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമല്ല, ശാശ്വത പരിഹാരമാണ് വേണ്ടമെന്നും മന്ത്രി വ്യക്തമാക്കി. വടുതലയില്‍ നീരൊഴുക്കിന് തടസ്സം നില്‍ക്കുന്ന താൽക്കാലിക ബണ്ട് നീക്കാനുള്ള നടപടികള്‍ക്കായി സമഗ്ര പദ്ധതി ആസൂത്രണം ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, കലക്ടര്‍ ജാഫര്‍ മാലിക്, ജലസേചന വകുപ്പ് സൂപ്രണ്ടിങ് എൻജിനീയര്‍ ആര്‍. ബാജി ചന്ദ്രന്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍.ആര്‍. വൃന്ദാദേവി, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷര്‍, സെക്രട്ടറിമാര്‍, ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.