ദീപുവിന്‍റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന്

കൊച്ചി: ദീപുവിന്‍റെ കൊലപാതകത്തിൽ ശ്രീനിജൻ എം.എൽ.എയുടെ പങ്കിനെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് എസ്.സി-എസ്.ടി ഐക്യവേദി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച്​ 28ന് നിയോജകമണ്ഡലം ഓഫിസിലേക്ക് മാർച്ച് നടത്തും. മാർച്ച് മൂന്നിന് നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. ഐക്യവേദി രക്ഷാധികാരി ഐത്തിയൂർ സുരേന്ദ്രൻ, സെക്രട്ടറി പേരാംതൊടി ബാബു തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.