രജിസ്ട്രേഷൻ തീയതി നീട്ടി

മൂവാറ്റുപുഴ: ഡീൻ കുര്യാക്കോസ് എം.പിയുടെ വിദ്യാഭ്യാസ പദ്ധതിയായ റൈസ് പദ്ധതിയുടെ ഭാഗമായ സൗജന്യ സിവിൽ സർവിസ് പരിശീലന പദ്ധതിക്ക് ഓൺലൈൻ രജിസ്ട്രേഷൻ അവസാന തീയതി മാർച്ച് അഞ്ചുവരെ നീട്ടി. ഇടുക്കി പാർലമെന്‍റ്​ മണ്ഡലത്തിലെ എട്ടാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദംവരെ എല്ലാ വിഭാഗം വിദ്യാർഥികളെയും ഉൾപ്പെടുത്തി സൗജന്യമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കാൻ വിദ്യാർഥികൾ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് :https://forms.gle/rq48DspPwkQhhJjj6 ഫോൺ നമ്പർ: 04862 222266, 04862 236266.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.