കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകനും കാടർ സമുദായ അംഗവും വേഴാമ്പൽ സംരക്ഷകനുമായ വി.എം. സെന്തിൽ കുമാർ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ. ലിസി മാത്യു അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ മാതൃഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. എൻ. അജയകുമാർ, സി.എം. മുരളീധരൻ, ഡോ. സുനിൽ പി. ഇളയിടം, ഡോ. എം. കൃഷ്ണൻ നമ്പൂതിരി, ഡോ. വത്സലൻ വാതുശ്ശേരി, വിഷ്ണു കാണൂർ എന്നിവർ സംസാരിച്ചു. ചിത്രം--: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നടത്തിയ മാതൃഭാഷദിനാചരണം പരിസ്ഥിതി പ്രവർത്തകൻ വി.എം. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.