ആലുവ: ടൗണിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടക്കുന്നില്ലെന്ന് പൊലീസ്. ആലുവ കേന്ദ്രീകരിച്ച് ഉത്തരേന്ത്യയിൽ നിന്നുള്ള യുവതികളെ അനധികൃതമായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്നാണ് പൊലീസും സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്‌ഥരും പറയുന്നത്. ലോഡ്ജുകൾ കേന്ദ്രീകരിച്ച് ഇടക്കിടക്ക് പൊലീസ് പരിശോധന നടത്താറുണ്ട്. അത്തരത്തിലുള്ള പരിശോധന മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഇതിനിടയിൽ വിദേശത്തേക്ക് ജോലിക്ക് പോകാനായി എത്തിയ യുവതികളടക്കമുള്ളവരെയും കണ്ടിരുന്നു. എന്നാൽ, അവരെല്ലാം ഔദ്യോഗികമായ റിക്രൂട്ടിങ് വഴി പോകാനെത്തിയിരുന്നവരാണ്. അതിന്‍റെ രേഖകളെല്ലാം അവരുടെ പക്കലുണ്ട്. അതിനാൽ തന്നെ ഇതിന് മനുഷ്യക്കടത്തുമായി ബന്ധമില്ലെന്നും ഉദ്യോഗസ്‌ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.