കളമശ്ശേരി: വിവിധ പ്രദേശങ്ങളിലെ ശുദ്ധജലപ്രശ്ന പരിഹാരത്തിനായി കളമശ്ശേരി നഗരസഭ അമൃത് പദ്ധതിക്കായി ഡി.പി.ആർ തയാറാക്കുന്നു. ഇതിനായി വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി. കുസാറ്റിനു സമീപം വാട്ടർ അതോറിറ്റി സ്ഥലത്ത് പുതിയ ജലസംഭരണി നിർമിക്കാൻ 11കോടിയും നഗരസഭ പ്രദേശത്തെ വിവിധ വാർഡുകളിലൂടെ കടന്നുപോകുന്ന ജലവിതരണ പൈപ്പുകൾ വ്യാസം കൂട്ടി പുതിയത് സ്ഥാപിക്കാൻ 11 കോടിയും ഉൾപ്പെടെ 22 കോടിയുടെ റിപ്പോർട്ട് തയാറാക്കാനാണ് നിർദേശിച്ചിരിക്കുന്നത്. പൈപ്പിലൂടെയുള്ള ജലവിതരണം, ഗാർഹിക പൈപ്പ് കണക്ഷൻ, ജല ശുദ്ധീകരണം തുടങ്ങി മേഖലകളിലെ പദ്ധതികൾക്കായി എട്ട് മുതൽ 50 കോടിവരെ വാഗ്ദാനം ചെയ്യുന്നതാണ് അമൃത് പദ്ധതി. ഇതിലൂടെ കുടിവെള്ള പ്രശ്നം നിലനിൽക്കുന്ന നഗരസഭയുടെ കിഴക്കൻ മേഖല അടക്കമുള്ളിടത്ത് വെള്ളമെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. നഗരസഭ കൗൺസിൽ ഹാളിൽ ചെയർപേഴ്സൻ സീമ കണ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഡി.പി.ആർ തയാറാക്കാൻ വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തിയത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് അമൃത് മിഷൻ സംസ്ഥാനതല ഉന്നതാധികാര സമിതിക്ക് സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.