കൊച്ചി: കെ.എസ്.ഇ.ബി ജീവനക്കാരുടെ സൊസൈറ്റിക്ക് പാലാരിവട്ടത്തെ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ കാര്യാലയമടങ്ങുന്ന ഓഫിസ് കൈമാറിയതിൽ വിജിലൻസ് തിങ്കളാഴ്ച അന്വേഷണം തുടങ്ങി. പാലാരിവട്ടത്തെ സ്ഥലമടങ്ങുന്ന രണ്ടു നില കെട്ടിടമാണ് വാടക വ്യവസ്ഥയിൽ കെ.എസ്.ഇ.ബി കോർപറേറ്റിവ് സൊസൈറ്റിക്ക് കൈമാറിയത്. ഈ സ്ഥലത്ത് അറ്റകുറ്റപ്പണി പുരോഗമിച്ചുകൊണ്ടിരിക്കെയാണ് കരാറിലും നടപടിക്രമങ്ങളിലും വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2021 ഫെബ്രുവരി 25ന് ചേർന്ന കെ.എസ്.ഇ.ബി ഫുൾ ഡയറക്ടർബോർഡ് യോഗമാണ് കെട്ടിടം വാടക വ്യവസ്ഥയിൽ സൊസൈറ്റിക്ക് കൈമാറാൻ തീരുമാനിച്ചത്. എറണാകുളം ഇലക്ട്രിക്കൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് മതിയായ വാടക നിശ്ചയിക്കാൻ അംഗീകാരവും നൽകി. എന്നാൽ, വാടകക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 25ലെ യോഗ തീരുമാനം പിറ്റേന്ന് തന്നെ ഉത്തരവായി കെ.എസ്.ഇ.ബി ഇറക്കുകയും ചെയ്തു. ഈ തീരുമാനത്തിലെ അതൃപ്തിയെത്തുടർന്നാണ് വിജിലൻസിൽ പരാതിയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.