മലയാറ്റൂര്‍: മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ വെസ്റ്റ് കോളനി ലക്ഷംവീട് ഭാഗം, കുഴിയറ, പനയ്ക്കച്ചിറ, ചേലച്ചുവട് പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. ഇല്ലിത്തോട്ടില്‍നിന്നാണ് വെള്ളം ഈ പ്രദേശങ്ങളിലേക്ക് എത്തുന്നത്. എന്നാല്‍, ഇവിടെ എത്തുമ്പോഴേക്കും വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ സ്ഥാപിച്ച പൈപ്പുകള്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പൈപ്പുകള്‍ പഴയത് മാറ്റി പുതിയതും വലുതും സ്ഥാപിച്ച് ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തും സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം ഷിബു പറമ്പത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.