കിഴക്കമ്പലം: സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ട്വന്‍റി 20 പ്രവര്‍ത്തകന്‍ മരണപ്പെട്ട സംഭവത്തിൽ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. ചൊവ്വാഴ്ച കേസ് പരിഗണിച്ചേക്കും. നാല് പ്രതികളെയും സംഭവസ്ഥലത്ത് എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും കൂടുതല്‍ നടപടികളിലേക്ക് നീങ്ങുക എന്നാണ് സൂചന. എ.എസ്.പി അനൂജ് പലിവാലിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. കൊലക്കുറ്റത്തിനും ഹരിജന പീഡനത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.