'പ്രതിഫലിക്കുന്നത് കോർപറേറ്റ് വിധേയത്വം'

ER ANKA 2 അങ്കമാലി: പാറക്കടവ് പഞ്ചായത്തിലെ എളവൂരിൽ പൊലീസിനെ ചുറ്റും നിർത്തി സർവേക്കല്ല് സ്ഥാപിച്ച നടപടി സർക്കാറിന്റെ കോർപറേറ്റുകളോടുള്ള വിധേയത്വമാണ് വെളിവാകുന്നതെന്ന് കെ- റെയിൽ വിരുദ്ധ സമിതി ജില്ല പ്രസിഡന്റ് ബിനു കുര്യാക്കോസ്, ജില്ല കൺവീനർ സി.കെ. ശിവദാസൻ എന്നിവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സമര സമിതിയുമായോ സമരത്തിനൊപ്പം നിലകൊള്ളുന്ന രാഷ്ട്രീയ പാരിസ്ഥിതിക സംഘടനകളുമായോ ഒരിക്കൽപോലും ചർച്ച ചെയ്യാനുള്ള ജനാധിപത്യ മര്യാദ പോലും സർക്കാർ കാണിച്ചിട്ടില്ല. കല്ലിടൽ നടപടിയെ തടയുന്നത് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി സമരസമിതി മുന്നോട്ടുപോകുമെന്നും ഇരുവരും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.