കെ.എൻ. അനിൽകുമാർ കേരള ബാർ കൗൺസിൽ ചെയർമാൻ

കൊച്ചി: ബാർ കൗൺസിൽ ഓഫ്​ കേരള ചെയർമാനായി കെ.എൻ. അനിൽകുമാർ തെരഞ്ഞെടുക്കപ്പെട്ടു. പെരുമ്പാവൂർ ബാറിലെ അഭിഭാഷകനായ ഇദ്ദേഹം ബാർ കൗൺസിൽ വൈസ്​ ചെയർമാൻ, അച്ചടക്ക സമിതി ചെയർമാൻ, ബാർ അസോസിയേഷൻ പ്രസിഡന്‍റ്​ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്​. ബാർ കൗൺസിൽ ഓണററി സെക്രട്ടറിയായി മുൻ ചെയർമാൻ ജോസഫ്​ ജോണിനെയും ബാർ കൗൺസിൽ വൈസ്​ ചെയർമാനായി സി.എസ്​. അജിതൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.