പള്ളുരുത്തി: വി.എസ് പക്ഷത്തിന്‍റെ തട്ടകമായിരുന്ന പള്ളുരുത്തിയിൽ വി.എസ്. അച്യുതാനന്ദന്‍റെ കൂറ്റൻ കട്ടൗട്ട് ഉയർന്നത് പുതിയ ചർച്ചകൾക്ക് തിരികൊളുത്തി. സി.പി.എം പള്ളുരുത്തി ഏരിയ കമ്മിറ്റിക്കു കീഴിലെ പെരുമ്പടപ്പ് വെസ്റ്റ് ബ്രാഞ്ചിന്‍റെ പേരിൽ കുമ്പളങ്ങി വഴി ജങ്ഷനിലാണ് കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. സി.പി.എം സംസ്ഥാന സമ്മേളന ഭാഗമായി ഒരു പക്ഷേ സംസ്ഥാനത്ത്തന്നെ ആദ്യമായിട്ടായിരിക്കാം വി.എസിന്‍റെ കട്ടൗട്ട് ഉയരുന്നത്. പിണറായി വിജയന്‍റെയും മൺമറഞ്ഞു പോയ നേതാക്കളുടെയും പേരിൽ സ്വാഗത കമാനങ്ങൾ നാടു മുഴുവൻ ഉയരുന്നുണ്ട്. എന്നാൽ, ഇവിടെ ഇപ്പോഴും വി.എസ് പക്ഷം ശക്തമാണെന്ന സന്ദേശമാണ് കട്ടൗട്ട് സ്ഥാപിച്ചതിലൂടെ അനുയായികൾ പകർന്ന് നൽകുന്നത്. 32 പേരിൽ അസ്തമിക്കാതൊരാൾ, കനലെരിയുന്ന സൂര്യൻ സഖാവ് വി.എസ് എന്ന് കട്ടൗട്ടിന് താഴെ രേഖപ്പെടുത്തിയിട്ടുണ്ട്. വി.എസിനെ ബോധപൂർവം ഒഴിവാക്കപ്പെടുന്നെന്ന ആരോപണങ്ങൾക്കിടെയാണ് ഈ കട്ടൗട്ട്. ചിത്രം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി പള്ളുരുത്തിയിൽ വി.എസ്. അച്യുതാനന്ദന്‍റെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.