കോതമംഗലം: അനാവശ്യമായി വ്യാപാരികൾക്ക് നോട്ടീസ് നൽകുന്ന നഗരസഭ നടപടിയിൽ പ്രതിഷേധവുമായി മർച്ചൻറ് യൂത്ത് വിങ്. തങ്കളം ബൈപാസ് ജങ്ഷനിലെ ഓട നിറഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ കാന വൃത്തിയാക്കി മലിനജലം ഒഴുക്കി കളയാതെ സമീപത്തെ വ്യാപാരികൾക്ക് നോട്ടീസ് നൽകുന്ന നഗരസഭ നടപടിയിലാണ് പ്രതിഷേധം. രാത്രി സാമൂഹിക വിരുദ്ധർ കൊണ്ടിടുന്ന മാലിന്യത്തിന് വ്യാപാരികളെ ഉത്തരവാദികളാക്കിയാണ് നഗരസഭ നോട്ടീസ് നൽകിയിരിക്കുന്നത്. വ്യാപാരികളെ ഉപദ്രവിക്കുന്ന നടപടികളിൽനിന്ന് നഗരസഭ പിൻവാങ്ങണമെന്ന് വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പ്രസിഡന്‍റ് ഷെമീർ മുഹമ്മദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.