കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് ഫുട്ബാൾ അലുമ്നി അസോസിയേഷൻ ആഭിമുഖ്യത്തിൽ കോളജിലെ മുൻകാല ഫുട്ബാൾ താരങ്ങളെ കോർത്തിണക്കി കൂട്ടായ്മ നടത്തി. 1978 മുതൽ 2021വരെയുള്ള വിവിധ ബാച്ചുകളിലെ താരങ്ങൾ അണിനിരന്നപ്പോൾ കാൽപന്തുകളിയുടെ ഓർമകൾ പൂവിട്ടു. ഞായറാഴ്ച രാവിലെ ഏഴിന് മാർ അത്തനേഷ്യസ് ഇന്‍റർനാഷനൽ സ്കൂൾ മൈതാനിയിൽ നാലു ബാച്ചായി തിരിഞ്ഞ് സൗഹൃദമത്സരം നടത്തി. മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ചു. പ്രഫ. പി.ഐ. ബാബു മുഖ്യപ്രഭാഷണം നടത്തി.1978ൽ മാർ അത്തനേഷ്യസ് കോളജിൽ പഠിച്ച കേരളത്തിന്റെ പരിശീലകനായി സേവനമനുഷ്ഠിക്കുകയും കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പരിശീലകനും ആയിരുന്ന പി.കെ. രാജീവ്, മാർ അത്തനേഷ്യസ് കോളജ് കായിക വിഭാഗം മേധാവി ഹാരി ബെന്നി, എം.എ കോളജ് കായിക അധ്യാപകനായ ഡോ. മാത്യൂസ് ജേക്കബ്, ബിനു സ്കറിയ, ഡോ. രജീഷ് ചാക്കോ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഭാരവാഹികൾ: റെജി പോൾ (പ്രസി), ഡോ. രജീഷ് ചാക്കോ (സെക്ര). EM KMGM 2 Sports എം.എ കോളജിൽ നടന്ന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.