മരട്: നഗരസഭയിലെ വളന്തകാട് ദ്വീപിലെ ചിറകൾ ബലപ്പെടുത്തി കയർ ഭൂവസ്ത്രം വിരിച്ച് നടപ്പാതയൊരുക്കുന്നതിൻെറ ഭാഗമായി കയർ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കയർ വികസന കോർപറേഷനിൽനിന്ന് എത്തിയ ഡയറക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് സിന്ധു എ.എൻ, ജ്യോതി, സന്ദീപ് എന്നിവർക്ക് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വൈസ് ചെയർ പേഴ്സനും ഡിവിഷൻ കൗൺസിലറുമായ രശ്മി സനിൽ, സ്ഥിരം സമിതി അധ്യക്ഷരായ ചന്ദ്രകലാധരൻ, മിനി ഷാജി, ബെൻഷാദ് നടുവില വീട്, കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത്. നാൽപത്തി അഞ്ചോളം പട്ടികജാതി കുടുംബങ്ങൾ മാത്രം താമസിക്കുന്ന വളന്തകാട് ദ്വീപുവാസികൾ വളരെയധികം ബുദ്ധിമുട്ടിയാണ് നിലവിലെ നടവഴികളിൽകൂടെ യാത്ര ചെയ്യുന്നത്. വേലിയേറ്റത്തിന്റെ രൂക്ഷത ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഈ ദ്വീപുവാസികളെയാണ്. ദ്വീപുവാസികളുടെ മുഖ്യ ഉപജീവനമാർഗമായ മത്സ്യബന്ധനം, കൃഷി എന്നിവ പ്രതിസന്ധിയിലാണ്. നിലവിലെ ചിറകൾ ബലം കുറഞ്ഞവയായതിനാൽ ചെറിയ മഴയോ, വേലിയേറ്റമോ വന്നാൽ കൃഷിയിടങ്ങളിൽ വെള്ളം കയറി മത്സ്യകൃഷികൾക്ക് നാശം സംഭവിക്കാറുണ്ട്. നിലവിൽ നടപ്പാതയായി ഉപയോഗിക്കുന്ന ചിറകൾക്ക് വീതി വളരെ കുറവാണ്. ഇതിനെല്ലാം പ്രതിവിധിയെന്നോണം ചിറകളെ കുറച്ചു കൂടി ബലപ്പെടുത്തലാണ് ലക്ഷ്യം. കയർ ഭൂവസ്ത്രം ധരിപ്പിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും എന്ന് നഗരസഭ ചെയർമാൻ ആന്‍റണി ആശാൻ പറമ്പിൽ പറഞ്ഞു. കൂടാതെ ദ്വീപുവാസികൾക്ക് തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിയും ലഭിക്കും. കയർ ബോർഡിൽനിന്നുള്ള ടെക്നിക്കൽ അസിസ്റ്റന്റുമാർ ഇതിനായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിശീലനം നൽകുകയും അവരെ സഹായിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെയും ഏർപ്പെടുത്തിയുമായിരിക്കും തൊഴിൽ സജ്ജമാക്കുക. EC-TPRA-1 Valanthakad കയർ ബോർഡിൻെറ ഉദ്യോഗസ്ഥർ വളന്തക്കാട് ദ്വീപ് സന്ദർശിക്കുന്നു. മരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.