കോൺഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റി പുനഃസംഘടന വൈകുന്നു

ആലുവ: . പ്രസിഡൻറ് സ്ഥാനവുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. ഐ ഗ്രൂപ്പിനാണ് പ്രസിഡൻറ് സ്ഥാനത്തിന് സാധ്യത. എന്നാൽ, അവകാശവാദം ഉന്നയിച്ച് എ ഗ്രൂപ്പും രംഗത്ത് വന്നിട്ടുണ്ട്. ഐ ഗ്രൂപ്പിനകത്തും പ്രസിഡൻറ് സ്ഥാനത്തിനായി തർക്കം രൂക്ഷമാണ്. ഐ പക്ഷത്തെ നാലുപേരാണ് ചരടുവലിക്കുന്നത്. ഒരുവിഭാഗം വൈസ് പ്രസിഡൻറ് പി.എം. മുജീബിനെയാണ് ഉയർത്തിക്കാട്ടുന്നത്. അൻവർ സാദത്ത് എം.എൽ.എയുടെ പിന്തുണയും ഈ വിഭാഗത്തിന് ഉള്ളതായാണ് അറിയുന്നത്. എന്നാൽ, ഇതിനിടയിൽ രമേശ് ചെന്നിത്തലയുടെ പിന്തുണയോടെ മറ്റൊരു വൈസ് പ്രസിഡൻറ് ആർ. രഹൻരാജിനെയും മറ്റൊരു വിഭാഗം പിന്തുണക്കുന്നുണ്ട്. ഐ പക്ഷത്തെ വില്യം ആലത്തറയും മറ്റൊരു വൈസ് പ്രസിഡൻറും സജീവമായി രംഗത്തുണ്ട്. ഇതിനിടയിൽ എ വിഭാഗം നോമിനിയായി എം.എ.എം. മുനീറാണ് രംഗത്തുള്ളത്. ഇവരിൽ മുജീബിനാണ് സാധ്യത പറയപ്പെടുന്നത്. ഡി.സി.സിയുടെ പിന്തുണ മുജീബിനാണുള്ളത്. അദ്ദേഹത്തി‍ൻെറ പേരാണ് കെ.പി.സി.സിക്ക് നൽകിയിട്ടുള്ളതെന്ന് ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മറ്റാരെയും പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പ്രസിഡൻറായ തോപ്പിൽ അബു എ ഗ്രൂപ്പി‍ൻെറ ബാനറിലാണ് നിയമിതനായതെങ്കിലും എം.ഒ. ജോണുമായി പിണങ്ങി എട്ടുവർഷത്തിലേറെയായി ഐ വിഭാഗത്തിലാണ്. അതിനാൽ പ്രസിഡൻറ് സ്ഥാനം എ ഗ്രൂപ്പിന് വേണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ, നിലവിൽ തോപ്പിൽ അബു തങ്ങളുടെ കൂടെയായതിനാൽ പ്രസിഡൻറ് സ്ഥാനം തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണെന്നാണ് ഐ വിഭാഗം പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.