ജനാഭിമുഖ കുർബാനക്കായി ഒത്തുചേരൽ ഇന്ന്

കൊച്ചി: കത്തോലിക്കസഭയിൽ ഭൂരിഭാഗം വിശ്വാസികളും വൈദികരും അർപ്പിക്കുന്ന ജനാഭിമുഖ കുർബാന നിയമാനുസൃതം സ്ഥിരമാക്കുന്നതിന്​ ഞായറാഴ്ച സെന്‍റ്​ മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ വിശ്വാസികൾ ഒത്തുചേരും. രാവിലത്തെ ദിവ്യബലിക്കുശേഷം 8.45ന് നടക്കുന്ന പ്രതിഷേധം റിട്ട. ജഡ്ജ് അഗസ്റ്റിൻ കണിയാംമറ്റം ഉദ്ഘാടനം ചെയ്യും. തുടർന്ന് എറണാകുളം - അങ്കമാലി അതിരൂപതയുടെ ബിഷപ് ഹൗസിന് മുന്നിൽവെച്ച് ബസിലിക്കയിൽ ജനാഭിമുഖ കുർബാന അല്ലാതെ മറ്റൊരു ആരാധനക്രമം അടിച്ചേൽപിക്കാൻ അനുവദിക്കില്ലെന്ന് വിശ്വാസികൾ പ്രഖ്യാപിക്കും. ഇതിനിടെ, സിറോ മലബാർ സ‍ഭ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന നടപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ചേർന്ന സംയുക്ത സമര സമിതി ഞായറാഴ്ച അതിരൂപത ആസ്ഥാനത്തിന്​ മുന്നിൽ നിരാഹാരസമരവും ആരംഭിക്കും. 11നാണ് സമരം തുടങ്ങുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.