പെരുമ്പാവൂര്‍: ഇഞ്ചിപ്പുല്‍ കൃഷി വ്യാപിപ്പിക്കല്‍ ലക്ഷ്യമിട്ട് ഓടക്കാലി സുഗന്ധതൈല ഔഷധസസ്യ ഗവേഷണകേന്ദ്രത്തിൻെറ വികസനത്തിന് രണ്ടു കോടിയുടെ പദ്ധതി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 15ന് ഫാം ഡേ നടത്താനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഇഞ്ചിപ്പുല്‍ തൈലത്തിൻെറ വില വര്‍ധിച്ച സാഹചര്യത്തില്‍ ഇഞ്ചിപ്പുല്‍ കൃഷി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കാനും കൃഷിചെയ്യുന്ന ഉല്‍പന്നം തിരികെ ശേഖരിച്ച് പുല്‍ത്തൈലമാക്കി ഓടക്കാലി സുഗന്ധതൈല ഔഷധസസ്യ ഗവേഷണകേന്ദ്രത്തിൻെറ വിപണനശാല വഴി വിതരണം ചെയ്യാനുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കാനുമുള്ള പദ്ധതിയുടെ രൂപരേഖയാണ് തയാറാക്കിയിരിക്കുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പുതിയ മണ്ണ് ഗവേഷണകേന്ദ്രം വരുന്നതോടുകൂടി കര്‍ഷകര്‍ക്ക് മണ്ണിൻെറ ഘടന മനസ്സിലാക്കി കൃഷി ചെയ്യാന്‍ സാധിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു. എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശകസമിതി യോഗത്തില്‍ അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഷിജി ഷാജി, ഡോ. പി.കെ. സുരേഷ് കുമാര്‍, എം.എല്‍. ഡോ. ജ്യോതി, ഡോ. ആന്‍സി ജോസഫ്, ഡോ. കെ. തങ്കമണി, എല്‍ദോ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.