വിദ്യാഭ്യാസ മേഖലയെ സർക്കാർ പ്രതിസന്ധിയിലാക്കുന്നു -കെ. ബാബു

കൊച്ചി: അധ്യാപകരെയും വിദ്യാർഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ദോഷകരമായി ബാധിക്കുന്ന തീരുമാനങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയാകെ പ്രതിസന്ധിയിലാക്കുകയാണെന്ന് കെ. ബാബു എം.എൽ.എ. കേരള പ്രദേശ് സ്​കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ല സമ്മേളനത്തിന്‍റെ പൊതുസമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ രഞ്ജിത്ത് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.എൽ. ഷാജു, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ ടി.യു. സാദത്ത്, സി.വി. വിജയൻ, കെ.എ. ഉണ്ണി, ജില്ല സെക്രട്ടറി അജിമോൻ പൗലോസ്, വിൻസെന്‍റ്​ ജോസഫ്, ബിജു ആന്‍റണി, ഷക്കീലാ ബീവി, ലാക്​ടോദാസ് കെ.വി, റിബിൻ കെ.എ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സി.പ്രദീപ് ഉദ്​ഘാടനം ചെയ്തു. cap കെ.പി.എസ്.ടി.എ ജില്ല സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.