വയോദമ്പതികൾ വാടകവീട്ടിൽ മരിച്ചനിലയിൽ

attn clt കൊച്ചി: ഇടപ്പള്ളി അഞ്ചുമനയിൽ ലോട്ടറിവിൽപന തൊഴിലാളികളായ വയോ ദമ്പതികളെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അഞ്ചുമന റോഡിലെ പുതിയറ ഹൗസ് വീട്ടിൽ വാടകക്ക് താമസിക്കുന്ന കോഴിക്കോട് സ്വദേശി ഗോപിനാഥൻ (70), ഭാര്യ ഷൈലജ (64) എന്നിവരാണ്​ മരിച്ചത്. വിഷം ഉള്ളിൽച്ചെന്നെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വീട്ടുടമസ്ഥനാണ്​ വിവരം പൊലീസിനെ അറിയിച്ചത്​. മൃതദേഹങ്ങൾക്ക്​ നാല് ദിവസത്തിലേറെ പഴക്കമുണ്ട്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്നാണ് സൂചന. തങ്ങൾക്ക് വേറെ ആരുമില്ലെന്നും ഇവിടെത്തന്നെ സംസ്‌കരിക്കണമെന്നും ആവശ്യപ്പെടുന്ന ആത്മഹത്യക്കുറിപ്പും ലഭിച്ചിട്ടുണ്ട്​. എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റമോർട്ടത്തിനുശേഷം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.