ഫോർട്ട്കൊച്ചി: കൽവത്തി രണ്ടാം ഡിവിഷനിൽ നടപ്പാക്കുന്ന റേ ഭവന പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് വെൽഫെയർ പാർട്ടി കൊച്ചി മണ്ഡലം എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. രണ്ടാം ഡിവിഷനിൽ 398 ഭവനരഹിതർക്ക് കിടപ്പാടം ഒരുക്കുന്ന റേ പദ്ധതി രണ്ടാം യു.പി.എ സർക്കാറിൻെറ കാലത്ത് അനുവദിക്കപ്പെട്ടതാണ്. ഈ പദ്ധതി നടപ്പാക്കുന്നതിൽ കോർപറേഷൻ അധികാരികൾ തുടക്കം മുതൽതന്നെ വിമുഖത കാണിച്ചിരുന്നു. തുടർന്ന് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ റേ ഗുണഭോക്താക്കളെ ചേർത്ത് ജനകീയ സമരവും നിയമപോരാട്ടവും നടത്തിയതിൻെറ ഫലമായാണ് നിർമാണം ആരംഭിച്ചത്. രണ്ട് വർഷംകൊണ്ട് പൂർത്തിയാക്കേണ്ടിയിരുന്ന ഭവനപദ്ധതി അഞ്ച് വർഷമായിട്ട് പകുതിപോലും തീർന്നിട്ടില്ല. ഫണ്ട് അനുവദിച്ചതിലെ ക്രമക്കേട് മാത്രമല്ല ഇതുവരെയുള്ള നിർമാണത്തിലെ അപാകതയും പരിശോധിക്കണം. ഭവനരഹിതരായ 400 പാവപ്പെട്ടവർക്ക് പ്രതീക്ഷയും ആശ്വാസവുമാകേണ്ടിയിരുന്ന പദ്ധതിയോടുള്ള അനാസ്ഥ മട്ടാഞ്ചേരിയിലെ ഭവനരഹിതരോടുള്ള അവഗണനയാണ്. എത്രയും വേഗം പദ്ധതി പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറണമെന്നും വെൽഫെയർ പാർട്ടി മണ്ഡലം എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എം. ആഷിഖ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.