കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറത്ത് വീട്ടിൽക്കയറി സഹോദരങ്ങളെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ മൂന്ന് പേർകൂടി അറസ്റ്റിൽ. തത്തപ്പിള്ളി കോക്കുന്ന് ബംഗ്ലാവ്പടി വടക്കേത്തറ വീട്ടിൽ സുജിത് (35), മന്നം കൊച്ചുമനപ്പാടം വീട്ടിൽ രാഗേഷ് (31), മാഞ്ഞാലി മാട്ടുപുറം പുത്തൻചന്തയിൽ വീട്ടിൽ അശ്വിൻ (29) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിൻെറ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 27 ആയി. പ്രതികൾക്ക് കടന്നുകളയാനും താമസിക്കാനും വാഹനത്തിനും മറ്റും സഹായം ചെയ്തുകൊടുത്ത മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞു. അഞ്ച് തവണയായി ഒരുസ്ത്രീ ഉൾപ്പെടെ 24 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 29ന് രാത്രി പത്തരയോടെയാണ് മാഞ്ഞാലി മാട്ടുപുറം എരമംഗലത്ത് കുഞ്ഞുമൊയ്തീൻെറ മക്കളായ ഷാനവാസ് (41), നവാസ് (39) എന്നിവർ ഗുണ്ടസംഘത്തിൻെറ ആക്രമണത്തിന് വിധേയരായത്. പടം ER manjali matupuram arrest 1 സുജിത് (35)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.