വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനം

കാക്കനാട്: സംസ്ഥാന സര്‍ക്കാറി‍ൻെറ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉയർത്തിക്കാട്ടി ഇന്‍ഫര്‍മേഷന്‍ ആൻഡ്​ പബ്ലിക് റിലേഷന്‍സ് വകുപ്പി‍ൻെറ ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനം. ഏഴു മാസത്തിനിടയില്‍ ജില്ലയില്‍ നടപ്പാക്കിയ വികസന പദ്ധതികളാണ് സിവില്‍ സ്​റ്റേഷന്‍ ലോബിയിലെ പ്രദര്‍ശനത്തിലുള്ളത്. കളമശ്ശേരിയില്‍ രണ്ടാംഘട്ട വികസനം പൂര്‍ത്തീകരിച്ച ടെക്‌നോളജി ഇന്നവേഷന്‍ സോണ്‍, കോവിഡ് പ്രതിരോധത്തിലെ മികവുറ്റ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമ്പല മുകളിലെ ബി.പി.സി.എല്ലിനു സമീപം സജ്ജമാക്കിയ കോവിഡ് ആശുപത്രി എന്നിവയുടെ ചിത്രങ്ങളുമുണ്ട്. അടിസ്ഥാന വികസനം, ഡിജിറ്റല്‍ കേരളം, വിദ്യാഭ്യാസം, ടൂറിസം, കോവിഡ് പ്രതിരോധം, വ്യവസായം തുടങ്ങി വിവിധ മേഖലകളിലെ വികസന മുന്നേറ്റങ്ങളും കാഴ്ചക്ക് നിറം പകരുന്നു. ചിത്രപ്രദര്‍ശനം 25 വരെ തുടരും. ഫോട്ടോ ക്യാപ്ഷന്‍ ER Photo Exhibition ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് കാക്കനാട് കലക്ടറേറ്റില്‍ സംഘടിപ്പിച്ച ഡിജിറ്റല്‍ ഫോട്ടോ പ്രദര്‍ശനം വീക്ഷിക്കുന്ന ജില്ല ഡെവലപ്‌മെന്‍റ്​ കമീഷണര്‍ എ.ഷിബു, എ.ഡി.എം എസ്. ഷാജഹാന്‍, പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.