സി.പി.എമ്മിൻെറ കൊലപാതക രാഷ്ട്രീയത്തുടർച്ച -വെല്‍ഫെയർ പാര്‍ട്ടി കൊച്ചി: കിഴക്കമ്പലത്ത് ദീപു എന്ന യുവാവിൻെറ കൊലപാതകം സി.പി.എം എക്കാലവും തുടർന്നുപോകുന്ന കൊലപാതക രാഷ്ട്രീയത്തിൻെറ തുടർച്ചയാണെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ്. സി.പി.എം അടക്കമുള്ള പാർട്ടികൾ വെച്ചുപുലർത്തുന്ന ദലിത് വിരുദ്ധത കൂടിയാണിത്. സംഭവം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുകയും ദീപുവിൻെറ കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നല്‍കാൻ സര്‍ക്കാര്‍ തയാറാകുകയും വേണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ചു. സദഖത്ത്, അസൂറ ടീച്ചർ, ഷംസുദ്ദീൻ എടയാർ, ആബിദ വൈപ്പിൻ, സദീഖ് വെണ്ണല, രമണി കൃഷ്ണൻകുട്ടി, നസീർ അലിയാർ, രഹനാസ് ഉസ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.