പ്രചാരണം ഫലംകണ്ടു; യുവതിക്ക് മാല തിരികെ ലഭിച്ചു

കാക്കനാട്: 'അളകാപുരി ഹോട്ടലിന്റെ മുൻവശത്തുനിന്ന് ബുധനാഴ്ച ലോക്കറ്റോടുകൂടിയ മാല കളഞ്ഞുകിട്ടിയിട്ടുണ്ട്. ഉടമസ്ഥർ ബന്ധപ്പെടുക'. കഴിഞ്ഞദിവസം കാക്കനാട് ഭാഗത്ത് പ്രചരിച്ച വാട്സ്ആപ് സന്ദേശം ആയിരുന്നു ഇത്. ഇതുകണ്ട് ഏറ്റവുമധികം സന്തോഷിച്ചത് കാക്കനാട് അത്താണി സ്വദേശിനി ഷഹനയാണ്​. കാരണം തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ തന്റെ സ്വന്തം മാലയാണ് തിരികെ കിട്ടിയത്. ബുധനാഴ്ച വൈകീട്ട് കാക്കനാട് ജില്ല കലക്ടറേറ്റിന് സമീപമുള്ള കടയിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയാണ് യുവതിയുടെ മാല ഊർന്ന് നിലത്തുവീണത്. മാല കിട്ടിയ കാക്കനാട് കാളങ്ങാട്ട് സ്വദേശി സജീവൻ അതെടുത്ത് സുഹൃത്തും കെട്ടിട കോൺട്രാക്ടറുമായ സജിക്ക് നൽകി. രാത്രി വരെ ഉടമയെ കാത്തുനിന്നെങ്കിലും ആരും അന്വേഷിച്ചെത്താത്ത സാഹചര്യത്തിൽ മാല കളഞ്ഞുകിട്ടിയ വിവരം അറിയിച്ച് സമൂഹമാധ്യമങ്ങളിൽ സജി പോസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെ ഷഹാനയും കുടുംബവും എത്തി മാല സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.