'കണ്ടെയ്നർ ട്രെയ്​ലർ മേഖലയിൽ സർക്കാർ ഇടപെടണം'

കൊച്ചി: തുറമുഖത്തെ കണ്ടെയ്നർ ട്രെയ് ലർ മേഖലയിൽ നിലനിൽക്കുന്ന അരാജകത്വവും വാടകയിലെ അവ്യവസ്ഥകളും പരഹരിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് തുറമുഖത്തെ വിവിധ വിഭാഗങ്ങളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. ട്രക്കുകളുടെ വാടക സംബന്ധിച്ച് നാറ്റ്-പാക്ക് എന്ന സ്ഥാപനം നൽകിയ റിപ്പോർട്ട് ഇനിയും നടപ്പാക്കിയിട്ടില്ല. 2018ൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ ഇപ്പോഴും കടലാസിലാണ്. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി വിളിച്ചുചേർക്കണം. വാടക ഏകീകരണമോ അതു നടപ്പാക്കുന്നതിനുള്ള സംവിധാനമോ ഇല്ലാത്തതിന്‍റെ പേരിൽ ചെറുകിട വാഹനങ്ങൾ ഉടമകൾ വലിയ ദുരിതത്തിലാണെന്നും കണ്ടെയ്നർ മോണിറ്ററിങ് കമ്മിറ്റി ജനറൽ കൺവീനർ ചാൾസ് ജോർജ് പ്രസ്താവനയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.