പൊലീസിനെ കണ്ട് ഭയന്നോടി; പെരിയാറില്‍ മരിച്ചു 

ആലുവ: ആലുവ മണപ്പുറത്ത് പൊലീസിനെ കണ്ട് ഭയന്ന് പെരിയാറില്‍ ചാടിയയാൾ മരിച്ചു. പാലാരിവട്ടം സ്വദേശി തോമസാണ്​ മരിച്ചത്​. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തോമസ്​ അടക്കം നാലുപേർ മണപ്പുറത്ത് ഇരിക്കുകയായിരുന്നു. പൊലീസ് ഇവരുടെ അടുത്തേക്ക് ചെന്നപാടെ സംഘം ചിതറി ഓടി. ഇതില്‍​ തോമസ്​​ വെള്ളത്തില്‍ ചാടി. തുടർന്ന്​ പൊലീസും അഗ്​നിരക്ഷാസേനയും പുഴയില്‍ തിരച്ചില്‍ നടത്തി രാത്രി പത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്​. പുഴക്കരയില്‍നിന്ന്​ മൊബൈല്‍ ഫോണും ചെരിപ്പും ലഭിച്ചിരുന്നു. പൊലീസ് ഈ ഫോണില്‍ നിന്ന്​ വിളിച്ചപ്പോള്‍ സുഹൃത്തിനെ കിട്ടിയിരുന്നു. ഇയാളാണ് കാണാതായത്​ തോമസാണെന്ന് വിവരം നല്‍കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.