അങ്കമാലി: നഗരസഭ പട്ടികജാതി വിഭാഗങ്ങൾക്കായി പീച്ചാനിക്കാട് നിർമിക്കുന്ന ഭവനസമുച്ചയത്തിന്‍റെ നിർമാണം തുടങ്ങി. 17 വർഷം മുമ്പ് നഗരസഭ വാങ്ങിയ സ്ഥലത്ത് ബഹുവർഷ പദ്ധതിയിലാണ് കെട്ടിടം നിർമിക്കുന്നത്. നാല് നിലകളിലായി 24 കുടുംബങ്ങൾക്ക് താമസസൗകര്യം ഒരുക്കുന്ന പദ്ധതിയാണിത്. ഒരു കോടി ചെലവിൽ നിർമിക്കുന്ന ആദ്യനിലയുടെ നിർമാണമാണ് ആരംഭിച്ചിട്ടുള്ളത്. ആറു കുടുംബങ്ങൾക്ക് താമസസൗകര്യം ഒരുക്കും. നഗരസഭ ചെയർമാൻ റെജി മാത്യു നിർമാണോദ്ഘാടനം നടത്തി. വൈസ് ചെയർപേഴ്സൻ റീത്ത പോൾ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ബാസ്റ്റിൻ ഡി.പാറയ്ക്കൽ, ലിസി പോളി, സാജു നെടുങ്ങാടൻ, ലില്ലി ജോയി, റോസിലി തോമസ്, കൗൺസിലർമാരായ ഷിയോ പോൾ, മാത്യു തോമസ്, ടി.വൈ. ഏലിയാസ്, ജെസ്മി ജിജോ, സന്ദീപ് ശങ്കർ, മനു നാരായണൻ, ഷൈനി മാർട്ടിൻ, പി.എം. ജോഷി, മുൻ വൈസ് ചെയർമാൻ കെ.എസ്. ഷാജി, അസി. എക്‌സിക്യുട്ടിവ് എൻജിനീയർ ടി.വി. ശോഭിനി, ഓവർസിയർ മാഹിൻ, കില കോഓഡിനേറ്റർ പി. ശശി, എസ്.സി പ്രമോട്ടർമാരായ അനില, ധന്യ എന്നിവർ സംസാരിച്ചു. EAANKA 1 MUNCIPALITY അങ്കമാലി നഗരസഭ പീച്ചാനിക്കാട് ഒരു കോടി ചെലവിൽ ആവിഷ്കരിച്ച പട്ടികജാതി ഭവനസമുച്ചയത്തിന്റെ നിർമാണോദ്ഘാടനം നഗരസഭ ചെയർമാൻ റെജി മാത്യു നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.