പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മലമ്പനി മുക്തം

പാറക്കടവ്: ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ ചെങ്ങമനാട് ഹെൽത്ത് ബ്ലോക്ക് മലമ്പനിമുക്തമായി പ്രഖ്യാപിച്ചു. ചെങ്ങമനാട്, കുന്നുകര, നെടുമ്പാശ്ശേരി, പാറക്കടവ്, പുത്തൻവേലിക്കര പഞ്ചായത്തുകളാണ് ബ്ലോക്കിന് കീഴിൽ വരുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. പ്രദീഷ് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്‍റ്​ ഷെറൂബി സെലസ്റ്റീന, ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. പി.ടി. എലിസബത്ത്, ഹെൽത്ത് സൂപ്പർവൈസർ ബിനോയ് ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ എസ്. ബിജോഷ് തുടങ്ങിയവർ പങ്കെടുത്തു. EA ANKA 2 BLOCK പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മലമ്പനി മുക്തയായ പ്രഖ്യാപനം പ്രസിഡന്‍റ്​ ടി.വി. പ്രദീഷ് നിർവഹിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.