ഫണ്ട് വിഹിതത്തിലെ ക്രമക്കേട്: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് യോഗം പ്രതിപക്ഷം ബഹിഷ്​കരിച്ചു പ്രസിഡൻറ് ഏകാധിപത്യം കാണിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ കമ്മിറ്റി യോഗം ബഹിഷ്കരിച്ചു

ആലുവ: പ്രസിഡന്‍റ് ഏകാധിപത്യം കാണിക്കുന്നതായി ആരോപിച്ച് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ കമ്മിറ്റി യോഗം ബഹിഷ്​കരിച്ചു. പ്രതിപക്ഷ അംഗങ്ങളായ ഒമ്പതുപേർ ഒപ്പിട്ട പരാതിയിന്മേലാണ് വ്യാഴാഴ്ച കമ്മിറ്റി വിളിച്ചിരുന്നത്. 2020 - 21 സാമ്പത്തിക വർഷത്തെ ഫണ്ട് വിഹിതത്തിലെ ക്രമക്കേടാണ് ചർച്ച ചെയ്തത്. കമ്മിറ്റിയെ തെറ്റിദ്ധരിപ്പിച്ച് പ്രസിഡന്‍റ് 32 ലക്ഷം രൂപ പദ്ധതിവിഹിതം തട്ടിയെടുത്തത് സംബന്ധിച്ച രേഖ സഹിതം തെളിവോടെ ഉന്നയിച്ച ആരോപണത്തെ ഖണ്ഡിക്കാൻ പ്രസിഡന്‍റിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യങ്ങൾ മിനിറ്റ്​സിൽ രേഖപ്പെടുത്താൻ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാൻ തയാറായില്ല. ഇതിനെതിരെ വിയോജനക്കുറിപ്പ്​ നൽകി കമ്മിറ്റി ബഹിഷ്​കരിക്കുകയായിരുന്നെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. തുടർന്ന് ഓഫിസിന് മുന്നിൽ ധർണ നടത്തി. പ്രതിപക്ഷ അംഗങ്ങളായ ഷെമീർ തുകലിൽ, ലാലൻ കെ. മാത്യു, ഷാജിത നൗഷാദ്, രാജു, ലിസി സെബാസ്റ്റ്യൻ, ആബിദ ശരീഫ്, സതി ഗോപി, സജ്‌ന നസീർ, അശ്വതി രതീഷ് എന്നിവർ പങ്കെടുത്തു. ക്യാപ്‌ഷൻ ea yas9 vazhakulam വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്​കരിച്ച പ്രതിപക്ഷ അംഗങ്ങൾ ഓഫിസിന് മുന്നിൽ ധർണ നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.