സി.എഫ്.കെ സംസ്ഥാന സമ്മേളനം എറണാകുളത്ത്

കൊച്ചി: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന സമ്മേളനം മാർച്ച്‌ 26, 27 തീയതികളിൽ എറണാകുളത്ത് നടത്തും. 51 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: സംസ്ഥാന പ്രസിഡൻറ്​ കെ.ജി. വിജയകുമാരൻ നായർ (രക്ഷ), കുരുവിള മാത്യുസ്​ (ചെയ.), എ.എം. സെയ്ത്​ (ജന. കൺ.), വിൻസൻറ് ആലുവ (ട്രഷ.). കെ.ജി. വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ചു. സക്കറിയ സേവ്യർ, അബ്ദുൽ ഗഫൂർ ഹാജി എന്നിവർ സംസാരിച്ചു. .................. 'ദേശീയ പണിമുടക്ക് വിജയിപ്പിക്കണം' ​കൊച്ചി: പൊതുമേഖലകളെ വിറ്റുതുലച്ചു സ്വകാര്യമേഖലക്ക് രാജ്യത്തിന്‍റെ സമ്പത്ത് അടിയറവെക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ മാർച്ച് 28, 29 തീയതികളിൽ ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ സർക്കാർ ജീവനക്കാരും അണിനിരക്കണമെന്ന് ജോയൻറ്​ കൗൺസിൽ ജില്ല ജനറൽ ബോഡി യോഗം ആഹ്വാനം ചെയ്തു. സംസ്ഥാന ചെയർമാൻ ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ജോയൻറ് കൗൺസിൽ ജില്ല പ്രസിഡന്‍റ്​ പി.എ. ഹുസ്സൈൻ അധ്യക്ഷത വഹിച്ചു. ജോയൻറ്​ സെക്രട്ടറി സി. ബ്രഹ്മഗോപാലൻ സ്വാഗതവും ജില്ല വൈസ് പ്രസിഡന്‍റ്​ അബു സി. രഞ്ജി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.