കോതമംഗലം: മുനിസിപ്പൽ കൗൺസിലറെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഏലൂർ മഞ്ഞുമ്മൽ ടി.കെ റോഡിൽ മറ്റത്തിൽതറ വീട്ടിൽ ജയിംസിനെയാണ് (ഡാനി, 42) കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് കോതമംഗലം മുനിസിപ്പൽ കൗൺസിലറായ തോമസിന്‍റെ മലയിൻകീഴിലുള്ള വസതിയിൽ സഹോദരപുത്രനായ ടിനോയും മറ്റൊരു പ്രതിയായ സ്റ്റിജോയും അതിക്രമിച്ച് കയറുകയും ടിനോ കത്തി ഉപയോഗിച്ച് തോമസിനെ കുത്തുകയുമായിരുന്നു. തടയാൻ ശ്രമിച്ച തോമസിന്‍റെ ഭാര്യക്കും മകനും പരിക്കേറ്റിരുന്നു. വസ്തു സംബന്ധമായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് സംശയിക്കുന്നു. കഴുത്തിന് കുത്തേറ്റ തോമസ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ കാറിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ സഹായിച്ചത് ഇപ്പോള്‍ അറസ്റ്റിലായ ജയിംസാണ്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ്, എസ്.ഐ ഷാജി കുര്യാക്കോസ്, സി.പി.ഒമാരായ രഞ്ജിത്ത്, ഷിയാസ് എന്നിവരാണ് ഉണ്ടായിരുന്നത്. EK KMGM James 42 അറസ്റ്റിലായ ജയിംസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.