ആയിരങ്ങളെ സാക്ഷിനിര്‍ത്തി ചോറ്റാനിക്കര മകംതൊഴല്‍

(പടം) ചോറ്റാനിക്കര: ആയിരക്കണക്കിന് ഭക്തർ ചോറ്റാനിക്കരയിൽ മകം തൊഴുതു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരേ സമയം 700 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരുന്നത്. ഉച്ചക്ക്​ രണ്ടിന് ചോറ്റാനിക്കര മേല്‍ക്കാവില്‍ പ്രധാന ശ്രീകോവില്‍ തുറന്നതോടെ ക്ഷേത്രാന്തരീക്ഷം നാമസ്തുതിഗീതങ്ങൾകൊണ്ട് മുഖരിതമായി. പ്രത്യേകം സജ്ജീകരിച്ച ക്യൂ സംവിധാനത്തിലൂടെയാണ് മകം തൊഴുന്നതിനായി ഭക്തര്‍ക്ക് ഒരുക്കിയിരുന്നത്. അഭിനേതാക്കളായ പാര്‍വതി ജയറാമും നയന്‍താരയും മകം തൊഴാന്‍ ക്ഷേത്രത്തിലെത്തിയിരുന്നു. വിഗ്‌നേഷ് ശിവനൊപ്പമാണ് നയന്‍താര മകം ദര്‍ശനത്തിനെത്തിയത്. കൂടാതെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഇക്കുറി എത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പ്രത്യേകം ക്രമീകരണം ഒരുക്കിയാണ് ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചത്. രണ്ട് മണിക്കാണ് ക്ഷേത്രനട തുറന്നത്. രാത്രി പത്ത് മണിവരെയായിരുന്നു ദര്‍ശനം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ക്ഷേത്ര ഉപദേശക സമിതിയും ചേർന്നാണ് സൗകര്യങ്ങൾ ഏര്‍പ്പെടുത്തിയത്. പൊലീസ്, ആരോഗ്യം, റവന്യൂ, പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, പൊതുമരാമത്ത് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൂരം ദിവസമായ വെള്ളിയാഴ്ച രാവിലെ 5.30നു പറയ്‌ക്കെഴുന്നള്ളിപ്പ്, ഒമ്പതിനു കിഴക്കേചിറയില്‍ ആറാട്ടും തുടര്‍ന്നു ചംക്രോത്ത് മനയില്‍ ഇറക്കിപ്പൂജയും വലിയ കീഴ്​ക്കാവില്‍ ഇറക്കിയെഴുന്നള്ളിപ്പും നടക്കും. രാത്രി എട്ടിനു കുഴിയേറ്റ് ശിവക്ഷേത്രത്തില്‍നിന്നുള്ള പൂരം എഴുന്നള്ളിപ്പ് വലിയ കീഴ്ക്കാവില്‍ എത്തിച്ചേര്‍ന്ന് ഭഗവതി, ശാസ്താവ് എന്നീ ദേവീദേവന്മാരോടൊപ്പം ചേര്‍ന്നു പൂരം എഴുന്നള്ളിപ്പ്, 9.30ന് ഓണക്കുറ്റിച്ചിറ ഭഗവതി, തുളുവന്‍കുളങ്ങര വിഷ്ണു, എടാട്ട്മഠം ഭഗവതി, കര്‍ത്തക്കാട്ട് ഭഗവതി എന്നീ ക്ഷേത്രങ്ങളിലെ പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയിലെത്തും. ഉത്രം ആറാട്ട് ദിവസമായ 19നു രാവിലെ അഞ്ചിന് ആറാട്ടുബലി, കൊടിയിറക്ക്. 20നു രാത്രി കീഴ്​ക്കാവില്‍ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും. EC-TPRA-1 Chottanikkara ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ മകം തൊഴാനെത്തിയ ഭക്തര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.