മൂവാറ്റുപുഴ-എറണാകുളം റൂട്ടിൽ കൂടുതൽ ബസ് സർവിസ് ആരംഭിക്കണം

മൂവാറ്റുപുഴ: മൂവാറ്റുപുഴ-എറണാകുളം റൂട്ടിൽ കൂടുതൽ കെ.എസ്.ആർ.ടി.സി ചെയിൻ സർവിസ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിച്ച് കഴിയുന്ന റൂട്ടിൽ ബസുകൾ ഇല്ലാത്തത് യാത്രാക്കാരെ വലയ്ക്കുന്നുവെന്ന പരാതിയുയരാൻ തുടങ്ങിയിട്ട് നാളുകളായി. നേരത്തേ 15 മിനിറ്റ്​ ഇടവിട്ട് ബസുകൾ സർവിസ് നടത്തിയിരുന്നെങ്കിലും ഇത് പിന്നീട് നിർത്തി. നിലവിൽ ഫാസ്റ്റ് പാസഞ്ചർ ബസുകൾ കൂടുതൽ ഓടുന്നുണ്ടെങ്കിലും ഓർഡിനറി ബസ് സർവിസുകൾ വെട്ടി ക്കുറച്ചിരിക്കുകയാണ്. രാവിലെയും വൈകീട്ടും ബസുകളിൽ തിങ്ങി നിറഞ്ഞാണ് ആളുകൾ യാത്ര ചെയ്യുന്നത്. ഈ റൂട്ടിൽ വൈറ്റില മൂവാറ്റുപുഴ ചെയിൻ സർവിസ് നിർത്തിയതാണ് യാത്രാ ക്ലേശം ദുരിതമാവാൻ കാരണം. യാത്രാക്ലേശം അടിയന്തരമായി പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.