കുസാറ്റ് എം.യു.എന്‍: കമ്മിറ്റികളിലേക്ക് അപേക്ഷ ക്ഷണിച്ചു

കളമശ്ശേരി: കൊച്ചി ശാസ്ത്ര സര്‍വകലാശാലയില്‍ മാര്‍ച്ച് 25, 26, 27 തീയതികളിലായി സംഘടിപ്പിക്കുന്ന മോഡല്‍ യുനൈറ്റഡ് നേഷന്‍സിലെ വിവിധ കമ്മിറ്റികളിലേക്ക്​ വിദ്യാർഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. രണ്ടാം ലോക മഹായുദ്ധം ചര്‍ച്ച ചെയ്യുന്ന ക്രൈസിസ് കമ്മിറ്റി, ശീതയുദ്ധം അജണ്ടയാകുന്ന അന്താരാഷ്​ട്ര സുരക്ഷ സമിതി, അഫ്ഗാനിസ്താനിലെ നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന മനുഷ്യാവകാശ കമീഷന്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സി.ഒ.പി 27, പൊതുസ്ഥാപനങ്ങളിലെ മതപരമായ വസ്ത്രധാരണ രീതിയും ഏകീകൃത സിവില്‍കോഡും അജണ്ടയാകുന്ന അഖിലേന്ത്യ രാഷ്ട്രീയ സര്‍വകക്ഷി യോഗം തുടങ്ങിയ കമ്മിറ്റികളാണ് എം.യു.എന്‍ മൂന്നാം പതിപ്പിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫോൺ: 9446972955, 9633487882.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.