ബി.പി.സി.എൽ പോളിയോൾ പദ്ധതി ഉപേക്ഷിച്ചതിനെതിരെ മാർച്ച്

പള്ളിക്കര: ബി.പി.സി.എൽ സ്വകാര്യവത്​കരണത്തിന്‍റെ ഭാഗമായി കൊച്ചി റിഫൈനറിയുടെ 11,130 കോടി രൂപയുടെ വികസന പദ്ധതിയായ പോളിയോൾ പ്ലാന്‍റ് ഉപേക്ഷിച്ച ഡയറക്ടർ ബോർഡ് തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.പി.സി.എൽ സംരക്ഷണ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പോളിയോൾ പ്രോജക്ട്​ സൈറ്റിലേക്ക് നടന്ന മാർച്ച് കുഴിക്കാട് ഫാക്ട് ഗേറ്റിൽ പൊലീസ് തടഞ്ഞു. പ്രതിഷേധയോഗം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി മുഖ്യപ്രഭാഷണം നടത്തി. വി.പി. ജോർജ്, സി.കെ. മണിശങ്കർ, പോൾസൺ പീറ്റർ, പി.വി. സുകുമാരൻ, എം.ജി. അജി, സിന്ധു സത്യൻ, ടി.കെ. സന്തോഷ്, കെ.കെ. അശോക് കുമാർ, സുധീഷ് കുമാർ, മനോജ്കുമാർ, സാബു കളപ്പുംകണ്ടം എന്നിവർ സംസാരിച്ചു. പടം. പോളിയോൾ പദ്ധതി ഉപേക്ഷിച്ച നടപടിക്കെതിരെ ബി.പി.സി.എൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പൊലീസ് തടയുന്നു (Em palli 1 )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.