കുട്ടികളുടെ പച്ചക്കറികൃഷിയിടത്തിൽ വിളവെടുപ്പുത്സവം

വരാപ്പുഴ: കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ കോട്ടുവള്ളി സെന്റ് ലൂയിസ് എല്‍.പി സ്‌കൂളിലെ കുട്ടികള്‍ വിളയിച്ച ജൈവ പച്ചക്കറി കൃഷി വിളവെടുത്തു. വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം ഷാരോണ്‍ പനയ്ക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിജ വിജു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സെബാസ്റ്റ്യന്‍ തോമസ്, പഞ്ചായത്തംഗം പ്രഷീല ബെന്നി, എ.ഇ.ഒ. ലത, സ്‌കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് കൈതത്തറ, കൃഷി ഓഫിസര്‍ കെ.സി. റൈഹാന, പ്രധാന അധ്യാപിക കെ.ജെ. നീന, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു, കാര്‍ഷിക വികസന സമിതി അംഗം എന്‍.എസ്. മനോജ് എന്നിവർ സംസാരിച്ചു. പടം EA PVR kuttikalude 3 കോട്ടുവള്ളി സെന്‍റ്​ ലൂയിസ് എൽ.പി.എസിലെ കുട്ടികളുടെ ജൈവ പച്ചക്കറി വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.