സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ഒഴിവുകൾ

പറവൂർ: മൂത്തകുന്നം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികളിൽ താൽക്കാലിക ഒഴിവുണ്ട്. ഫാർമസിസ്റ്റ്, റേഡിയോളജിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ഫാർമസിസ്റ്റ്: ഡി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ. റേഡിയോളജിസ്റ്റ്: എം.ബി.ബി.എസ്, എം.ഡി/ഡി.എൻ.ബി റേഡിയോഡയഗ്​നോസിസ് അംഗീകൃത രജിസ്ട്രേഷൻ. ഫിസിയോതെറപ്പിസ്റ്റ്: ബി.പി.ടി പ്രവൃത്തി പരിചയം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 22നകം ബയോഡേറ്റ സമർപ്പിക്കണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. താൽക്കാലിക അധ്യാപക ഒഴിവ് പറവൂർ: പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി ഭാഷ അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് വെള്ളിയാഴ്ച മൂന്നിന് സ്കൂളിൽ അഭിമുഖം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.