ആലുവ: ശിവരാത്രി ബലിതർപ്പണത്തിനുള്ള ദേവസ്വം ബോർഡ് ബലിത്തറകളുടെ ലേലം വീണ്ടും മുടങ്ങി. തുടർച്ചയായ രണ്ടാം ദിവസമാണ് ലേലം മുടങ്ങുന്നത്. ബുധനാഴ്ച നടന്ന ലേലം പുരോഹിതർ ബഹിഷ്കരിച്ചു. മണപ്പുറത്ത് ചൊവ്വാഴ്ച നടത്തിയ ആദ്യഘട്ട ബലിത്തറ ലേലം ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് നടന്നിരുന്നില്ല. ബലിത്തറക്ക് അമിത നിരക്കും ജി.എസ്.ടിയും ചുമത്താനുള്ള നീക്കത്തെത്തുടർന്നായിരുന്നു പ്രതിഷേധം. കോവിഡിനു മുമ്പ് 2020ൽ ബലിത്തറക്ക് നിശ്ചയിച്ചിരുന്ന ലേല തുകയിൽനിന്ന് 10 ശതമാനം വർധനയും പുറമെ 18 ശതമാനം ജി.എസ്.ടിയുമാണ് ദേവസ്വം ബോർഡ് അടിസ്ഥാന നിരക്കായി നിശ്ചയിച്ചിരുന്നത്. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയാണ് ഇക്കുറി ബലിതർപ്പണം. ഈ സാഹചര്യത്തിൽ ഭക്തരുടെ എണ്ണം കുറയാനാണ് സാധ്യത. അതിനാൽ തറവാടക കുറക്കുകയാണ് വേണ്ടതെന്നാണ് ഹൈന്ദവ സംഘടന ഭാരവാഹികൾ പറയുന്നത്. ആദ്യമായാണ് ജി.എസ്.ടി നിശ്ചയിച്ചതെന്നും സംഘടനകൾ ആരോപിച്ചു. പ്രതിഷേധത്തെത്തുടർന്ന് ദേവസ്വം അധികൃതർ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വർധിപ്പിച്ച 10 ശതമാനവും ജി.എസ്.ടിയും ഒഴിവാക്കാൻ തീരുമാനിച്ചു. തുടർന്ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മണപ്പുറത്തെ ദേവസ്വം ഓഫിസിൽ ലേലം നടത്താൻ തീരുമാനിച്ചു. ഈ ലേലമാണ് ബഹിഷ്കരണം മൂലം മുടങ്ങിയത്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്നുള്ള പുരോഹിതരെകൂടി പങ്കെടുപ്പിച്ച് 22ന് വിപുല ലേലം നടത്താനാണ് തീരുമാനം. 22ലെ ലേലവും പുരോഹിതർ ബഹിഷ്കരിച്ചാൽ ദേവസ്വം ബോർഡ് നേരിട്ട് ബലിതർപ്പണത്തിന് നടപടിയെടുക്കുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.